ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മലബാര്‍ മേഖലയിലെ ഏറ്റവും പഴക്കമുള്ള അങ്ങാടികളിലൊന്ന് എടപ്പാളായിരുന്നു. കാര്‍ഷികോല്‍പ്പന്നങ്ങളുടെയും മലഞ്ചരക്കുകളുടെയും പ്രധാന വിപണന കേന്ദ്രവും സംഭരണ സംസ്കരണ കേന്ദ്രവും എടപ്പാളായിരുന്നു. കായലുകളിലൂടെ തോണിമാര്‍ഗ്ഗം എടപ്പാളിലെത്താന് സൌകര്യവുമായിരുന്നു എന്നത് വ്യാപാരത്തിന് അനുകൂലമായ ഒരു ഘടകമായിരുന്നു. വാമൊഴികളില്‍ പെരുമയും പ്രശസ്തിയുമുള്ള ഒരു പ്രദേശമാണ് എടപ്പാള്‍. ഇടയ്ക്കുള്ള പാളയം എന്ന അര്‍ത്ഥം വരുന്ന സ്ഥലമാണ് ഇടപ്പാളായത് എന്നതാണ് ഒരു സ്ഥലനാമ ഐതിഹ്യം. പാളയമെന്നതിന് സൈനിക കേന്ദ്രമെന്നും നഗരമെന്നും അര്‍ത്ഥമുണ്ട്. സൈനികത്താവളമായിരിക്കാനിടയുള്ള കോട്ടക്കുന്നിനോട് ബന്ധപ്പെട്ടു തന്നെയാണ് തളിക്ഷേത്രവും വിഷ്ണുക്ഷേത്രവും (കൊടലില്‍ അമ്പലം) ഭഗവതി ക്ഷേത്രവും (കുളങ്കര) സ്ഥിതി ചെയ്യുന്നത്. ശുകപുരം ക്ഷേത്രവും നാടുവാഴികള്‍ക്ക് ഊരായ്മയുണ്ടായിരുന്ന ചമ്പ്രമാണം ക്ഷേത്രവും ഇതിനു സമീപം തന്നെയാണ്. പരമ്പരാഗതങ്ങളായ പ്രാചീന കലകളുടെ...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 13, 2026
എടപ്പാൾ മേൽപ്പാലം
മലപ്പുറം ജില്ലയിലെ എടപ്പാളിൽ നിർമിച്ച പ്രധാനപ്പെട്ട മേൽപ്പാലമാണ് എടപ്പാൾ മേൽപ്പാലം (Edapal Overbridge). 2022 ജനുവരിയിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ഈ പാലം എടപ്പാൾ ടൗണിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാണ്. എടപ്പാൾ മേൽപ്പാലത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:ഉദ്ഘാടനം: 2022...
കൂടുതൽ വായിക്കുക