ഒറ്റ നോട്ടത്തില്‍

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് എടപ്പാൾ. 
പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമായ ഇത് തവനൂർ നിയമസഭാ മണ്ഡലത്തിലും പൊന്നാനി ലോക്സഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു.
 21 വാർഡുകളുള്ള പഞ്ചായത്തിന്റെ ആകെ വിസ്തീർണ്ണം 23.7 ച.കി.മീ. ആണ്.
 2011-ലെ സെൻസസ് പ്രകാരം 40,150 ആണ് ജനസംഖ്യ.
പഞ്ചായത്തിന്റെ അതിരുകൾ: വടക്ക് കാലടി ഗ്രാമപഞ്ചായത്ത്, കിഴക്ക് വട്ടംകുളം ഗ്രാമപഞ്ചായത്ത്, തെക്ക് ആലംകോട്, നന്നംമുക്ക് ഗ്രാമപഞ്ചായത്തുകൾ, പടിഞ്ഞാറ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത്, പൊന്നാനി മുനിസിപ്പാലിറ്റി എന്നിവയാണ്.