ലോക മലമ്പനി ദിനം

Image removed.എടപ്പാൾ ഗ്രാമപഞ്ചായത്തിൽ ലോക മലേറിയ ദിനാചരണം സംഘടിപ്പിച്ചു:*അതിഥി തൊഴിലാളി ക്യാമ്പുകളിൽ ജാഗ്രത വേണമെന്ന് നിർദ്ദേശം*


എടപ്പാൾ: ലോക മലേറിയ ദിനാചരണത്തോടനുബന്ധിച്ച് എടപ്പാൾ ഗ്രാമപഞ്ചായത്തും എടപ്പാൾ സി.എച്ച്.സി.യും സംയുക്തമായി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് നാട്ടിൽ പോയി മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളിൽ മലേറിയ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ലേബർ ക്യാമ്പ് ഉടമകൾ അതീവ ജാഗ്രത പാലിക്കണമെന്ന് യോഗം നിർദ്ദേശിച്ചു.
വടക്കേ ഇന്ത്യയിലെയും കിഴക്കൻ ഇന്ത്യയിലെയും മലേറിയാ ബാധിത പ്രദേശങ്ങളിൽ നിന്നും തിരിച്ചെത്തുന്ന തൊഴിലാളികൾ രോഗവാഹകരാകാൻ സാധ്യതയുള്ളതിനാൽ ഇവർക്കിടയിൽ അടിയന്തര പരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും ഉറപ്പാക്കാൻ മെഡിക്കൽ ഓഫീസർ ഡോ സിൻസി ഉടമകൾക്ക് നിർദ്ദേശം നൽകി. വൈസ് പ്രസിഡണ്ട് ശ്രീമതി ബുഷറ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് ലൈസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.  എടപ്പാൾ ഹെൽത്ത് ഇൻസ്‌പെക്ടർ ലൈജു ഇഗ്നേഷ്യസ് മലേറിയ പ്രതിരോധത്തെക്കുറിച്ച് ക്ലാസ്സുകൾ നയിച്ചു. 5 ആം വാർഡ് മെമ്പർ ശ്രീ സതീശൻ, 9 ആം വാർഡ് മെമ്പർ മുനീറ,ഹെൽത്ത് ഇൻസ്പെക്ടർമാരായ ആഷാ ജോർജ്ജ്, ഷാനിമോൾ, ഹിമ ഉദയൻ, എം.എൽ.എസ്.പിമാരായ ധന്യ, അഖില, അനൂജ, RBSK നഴ്സ് സയാന എന്നിവർ പരിപാടിയിൽ സംസാരിച്ചു.